കുവൈത്തിൽ പുതിയതായി ഇസ്ലാം മതത്തിലേക്ക് വന്നത് 353 പേർ

  • 06/02/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മതപരിവർത്തനം നടത്തി 353 പേർ ഇസ്ലാം വിശ്വാസത്തിലേക്ക് വന്നുവെന്ന് കണക്കുകൾ. കുവൈത്തി - ഫിലിപ്പിനോ കൾച്ചറൽ സെന്ററിന്റെ ശ്രമഫലമായാണ് കൂടുതൽ പേർ ഇസ്ലാമിലേക്ക് എത്തുന്നത്. 2006 മധ്യത്തിലാണ് ഫിലിപ്പൈൻ സെന്റർ സ്ഥാപിതമായത്. കുവൈത്ത് സമൂഹത്തിലെ കുട്ടികൾക്ക് ഒരു സംസ്കാരം നൽകുന്നതിൽ സെന്റർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന്  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള കമ്മിറ്റി ‍ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബാദർ പറഞ്ഞു.

കുവൈറ്റ് സൊസൈറ്റി പ്രവർത്തിച്ച് തുടങ്ങിയത് മുതൽ 5,000-ത്തിലധികം ആളുകൾക്കാണ് വഴികാട്ടിയത്. സർക്കാർ, സർക്കാരിതര ഏജൻസികൾ, കമ്പനികൾ, ഫാക്ടറികൾ എന്നിവയുമായി ഏകോപിപ്പിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. എംബസികൾ, ആശുപത്രികൾ, സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ സെന്റർ വ്യാപിപ്പിക്കുന്നുണ്ടെനന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News