തുർക്കിയിൽ നിന്നും പൗരന്മാരെ തിരികെയെത്തിക്കാൻ കുവൈത്തിന്റെ പ്രത്യേക വിമാനം, ഭൂകമ്പത്തിൽ മരണം 1400 കവിഞ്ഞു

  • 06/02/2023

കുവൈത്ത് സിറ്റി: ഭൂചലനം നടുക്കിയ തുർക്കി, സിറിയ പ്രദേശങ്ങളിൽ കുടുങ്ങിയ കുവൈത്തി പൗരന്മാരെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ സ്വകാര്യ വിമാനം അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി അവരെ നാട്ടിൽ തിരികെയെത്തിക്കാനുള്ള മിഷൻ അങ്കാറയിലും ഇസ്താംബുളിലും ആരംഭിച്ചുവെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തുർക്കിക്ക് ഐക്യദാർഢ്യം അറിയിച്ച വിദേശകാര്യ മന്ത്രാലയം ഭൂചലനത്തിൽ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിൽ 1400 ൽ പരം ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News