കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ചു; ഒളിവിലായിരുന്ന ആര്‍.ടി.ഒ. ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

  • 06/02/2023

പുതുക്കാട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച ആര്‍.ടി.ഒ. ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍. വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. തൃശ്ശൂര്‍ ആര്‍.ടി.ഒ. ഓഫീസ് ഡ്രൈവറാണ്. ഒരാഴ്ച മുമ്ബ് നന്തിക്കരയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം.


ബസില്‍ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍നിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.

എന്നാല്‍ വയറുവേദനയെ തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related News