സിവിൽ ഐഡി ലഭിക്കുന്നതിൽ കാലതാമസം; കുവൈത്തിൽ പ്രവാസികൾ പ്രതിസന്ധിയിൽ

  • 06/02/2023

കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള സിവിൽ ഐഡി കാർഡുകൾ നൽകുന്നതിൽ കാലതാമസം വരുത്തി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പ്രവാസികളിൽ നിന്ന് സിവിൽ കാർഡിനായി അഞ്ച് ദിനാർ ഈടാക്കിയതിന് ശേഷമാണ് ഈ കാലതാമസം. പൗരന്മാർക്കും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും മാത്രമായി സിവിൽ കാർഡ് വിതരണം പരിമിതപ്പെട്ടു. ഡിജിറ്റൽ പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സിവിൽ കാർഡിനെ പൂർണമായും ആശ്രയിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്. 

എന്നാൽ, കുവൈത്തിലും രാജ്യത്തിന് പുറത്തും ഡിജിറ്റൽ കാർഡുകൾ സ്വീകരിക്കാത്ത പല ഔദ്യോഗിക ഇടപാടുകളുമുണ്ട് എന്നുള്ളതാണ് പ്രശ്നം. വിസയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ചില വിദേശ എംബസികൾ ഒർജിനൽ സിവിൽ കാർഡ് ആവശ്യപ്പെടുന്നുണ്ട്. ചില സ്വകാര്യ സ്കൂളുകൾ കുട്ടിയുടെ രക്ഷിതാക്കളുടെ സിവിൽ കാർഡിൻ്റെ പകർപ്പും ചോദിക്കുന്നുണ്ട്. പരിശോധന ക്യാമ്പയിനുകൾ നടക്കുമ്പോൾ പൊലീസുകാർ ആവശ്യപ്പെടുന്നതും ഒർജിനൽ സിവിൽ കാർഡാണ്. സിവിൽ കാർഡ് ലഭിക്കാൻ എട്ട് മാസം വരെ കാലതാമസമാണ് ഇപ്പോഴുണ്ടാകുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . കൊവിഡിന് മുമ്പ് പുതുക്കൽ അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ കാർഡുകൾ ലഭിച്ചിരുന്നു. ഈ നിലയിലേക്ക് വീണ്ടും കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News