KEA സാൽമിയ ഹവല്ലി ‘മുലാഖാത്ത് 2023’ ഫാമിലി പിക്നിക് പോസ്റ്റർ പ്രകാശനം ചെയ്‌തു

  • 07/02/2023


കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സാൽമിയ ഹവല്ലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മുലാഖാത്ത് 2023 ഫാമിലി പിക്നിക് പോസ്റ്റർ കെ ഇ എ ചീഫ് പാട്രൻ സത്താർ കുന്നിൽ കൺവീനർ സമീഉല്ല. കെ വി ക്ക്‌ നൽകി പ്രകാശനം ചെയ്തു.

ഫെബ്രുവരി 16, 17 (വ്യാഴം, വെള്ളി ) തീയതികളിൽ കബ്ദ് റിസോർട്ടിൽ വെച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സരങ്ങളോടെയാണ് പിക്നിക് സംഘടിപ്പിക്കുന്നത്.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്റ് പി എ നാസർ, ഏരിയ ജനറൽ സെക്രെട്ടറി ഫായിസ് ബേക്കൽ, കൺവീനർമാരായ ഫൈസൽ സി എച്, ഫൈസൽ ബി കെ എന്നിവർ പോസ്റ്റർ പ്രകാശനം ചടങ്ങിൽ സംബന്ധിച്ചു.

Related News