'പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം'; കുവൈത്തിനോട് ഗ്യാരൻ്റി ആവശ്യപ്പെട്ട് ഫിലിപ്പിയൻസ്

  • 07/02/2023

കുവൈത്ത് സിറ്റി: തങ്ങളുടെ പൗരന്മാരായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും കുവൈത്തിനോട് ആവശ്യപ്പെട്ട് ഫിലിപ്പിയൻസ്.  തൊഴിലാളികൾക്കെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഫിലിപ്പിയൻസ് അധികൃതർ വീണ്ടും മുന്നോട്ട് വച്ചിട്ടുള്ളത്. ഗാർഹിക തൊഴിലാളിയായ ജോളിബി  റാണാരയെ കൊലപ്പെടുത്തിയ കുറ്റവാളിക്കെതിരെ കുവൈത്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ജുഡീഷ്യറിക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ഫിലിപ്പിയൻസ് പത്രങ്ങളും വെബ്‌സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഫിലിപ്പിനോ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ ഉറപ്പുകളും നിയന്ത്രണങ്ങളും ആവശ്യമാണെന്നാണ് അവർ ആവശ്യപ്പെടുന്നത്.

കുവൈത്ത്, ഗൾഫ് രാജ്യങ്ങൾ, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾ എന്നിവയുമായി ഫിലിപ്പിയൻസ് ഒപ്പിട്ട 25 ഉഭയകക്ഷി തൊഴിൽ കരാറുകൾ പുനഃപരിശോധിക്കണമെന്ന് ഓവർസീസ് ഫിലിപ്പിനോ വർക്കേഴ്സ് പാർട്ടി എംപി മരിസ മാഗ്സിനോ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക തൊഴിൽ കരാറുകളിലും സാമൂഹിക സുരക്ഷ, തുല്യ പരിഗണന, സ്വദേശിവൽക്കരണം, എന്നിവയുമായി ബന്ധപ്പെട്ട വ്യക്തമായ വ്യവസ്ഥകൾ ഇല്ലെന്നുള്ള പ്രശ്നമാണ് ആശങ്കയുണ്ടാക്കുന്നതെന്ന് എം പി പറഞ്ഞു. ഫിലിപ്പിനോ തൊഴിലാളികൾക്ക് എതിരായ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണവും തുടർ നടപടികളും തങ്ങളുടെ പൗരന്മാർക്ക് എതിരാകുന്നുവെന്ന ഗുരുതരമായ പ്രശ്നമുണ്ടെന്നും എം പി ഉന്നയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News