ലോക ജനാധിപത്യ സൂചിക; ഗൾഫിൽ ഒന്നാം സ്ഥാനം നേടി കുവൈത്ത്

  • 07/02/2023

കുവൈത്ത് സിറ്റി: ലോക ജനാധിപത്യ സൂചികയിൽ ഒരു സ്ഥാനം പിന്നോട്ടിറങ്ങി കുവൈത്ത്. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് മാസികയുടെ ഇൻഫർമേഷൻ യൂണിറ്റാണ് പട്ടിക പുറത്ത് വിട്ടത്. 167 രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ 111-ാം സ്ഥാനത്താണ് കുവൈത്ത് ഉള്ളത്. മിഡിൽ ഈസ്റ്റിൽ അഞ്ചാമതും അറബ് ലോകത്ത് നാലാം സ്ഥാനത്തുമുള്ള കുവൈത്ത് ഗൾഫിൽ ഒന്നാം സ്ഥാനത്താണ്. 

അറബ് ലോകത്ത് ടുണീഷ്യയാണ് ഒന്നാം സ്ഥനത്ത്. മൊറോക്കോ രണ്ടാമതും പലസ്തീൻ മൂന്നാമതും കുവൈത്ത് നാലാമതുമാണ്. ഗൾഫിൽ കുവൈത്തിന് പിന്നാലെ ഖത്തർ രണ്ടാമത് എത്തി. ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. ആഗോള തലത്തിൽ നോർവെയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് രണ്ടാമതും അയർലൻഡ് മൂന്നാമതുമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News