പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾ രാജ്യത്തേക്ക് അനുവദിക്കില്ലെന്ന് കുവൈത്ത്

  • 07/02/2023

കുവൈത്ത് സിറ്റി: പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾ രാജ്യത്തേക്ക് അനുവദിക്കില്ലെന്ന്  കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി. 
യൂണിയൻ രാജ്യങ്ങളിൽ ഭക്ഷ്യകാര്യം സംബന്ധിച്ച് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇതു പ്രകാരം കൂടുതൽ തരം പ്രാണികൾ, കാറ്റർപില്ലറുകൾ, പുഴുക്കൾ തുടങ്ങിയവ ഭക്ഷണങ്ങളാക്കി മാറ്റാൻ അനുവദിക്കുന്നുണ്ട്. അത് ഉണക്കിയും പൊടിയാക്കിയും മാറ്റിയുമാണ് ഉപയോഗിക്കാനാവുക. എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നിരോധിക്കുന്ന അംഗീകൃത ഗൾഫ് ചട്ടങ്ങൾ (ഹലാൽ ഭക്ഷണത്തിനുള്ള പൊതുവായ ആവശ്യകതകൾ) അനുസരിച്ച് ഈ ഉത്പന്നങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ടെക്നിക്കൽ കമ്മിറ്റി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News