ശമ്പള വർധനവും ബോണസും; കുവൈത്ത് പിന്നിൽ

  • 07/02/2023

കുവൈത്ത് സിറ്റി: ശമ്പള വർധനയുടെയും ബോണസിൻ്റെയും കാര്യത്തിൽ മറ്റ് ജിസിസി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ ശതമാനം രേഖപ്പെടുത്തി കുവൈത്ത്. പ്രോ ക്യാപ്പിറ്റ മാനേജ്മെൻ്റ് കൺസൾട്ടിംഗ് പുറത്തുവിട്ട 2022 ലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്ത 62.7 ശതമാനം സ്ഥാപനങ്ങളും 2022-ൽ അവരുടെ ജീവനക്കാർക്ക് അവരുടെ പരിശ്രമങ്ങൾ പരിഗണിച്ച് വാർഷിക ബോണസ് നൽകി.  83 ശതമാനവുമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. 51 ശതമാനവുമായി ഒമാൻ ഏറ്റവും പിന്നിലെത്തിയപ്പോൾ കുവൈത്ത് മൂന്നാമതാണ്. 

39.6 ശതമാനം കമ്പനികൾ ഒന്നുകിൽ ശമ്പളമോ അല്ലെങ്കിൽ ബോണസോ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 40.5 ശതമാനം കമ്പനികൾ ശമ്പളവും ബോണസും വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ മേലെയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ശതമാനമാണ് ഇതിൽ രേഖപ്പെടുത്തുന്നുത്. സർവേയിൽ പങ്കെടുത്ത 19.9 ശതമാനം സ്ഥാപനങ്ങളും 2023ൽ വാർഷിക വർധനവോ ബോണസോ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News