വീണ്ടും ബുദ്ധിമുട്ടിച്ച് ഗതാഗതക്കുരുക്ക്; അതൃപ്തി പ്രകടിപ്പിച്ച് കുവൈത്തിലെ പൊതുജനം

  • 07/02/2023

കുവൈത്ത്: രാജ്യത്തെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിലാക്കി വിവിധ പ്രദേശങ്ങളിലുണ്ടായ ഗതാഗതക്കുരുക്ക്. രണ്ടാം സെമസ്റ്ററിൻ്റെ ആരംഭത്തോടെ 550,000ത്തിൽ അധികം വിദ്യാർത്ഥികളുടെ മടങ്ങിവരവാണ് നിരത്തുകളെ വീണ്ടും കരുക്കിലാക്കിയത്. ഇതിൽ ഏകദേശം 500,000 പേരും പൊതു വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെയാണ്. കൂടാതെ 42,000 ത്തോളം പേർ കുവൈത്ത് സർവകലാശാല വിദ്യാർഥികളാണ്.  നിരവധി റോഡ് ഉപയോക്താക്കളാണ് തിരക്കിൽ അതൃപ്തി പ്രകടിപ്പിച്ചത്. വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവർക്ക് ഗതാഗത കുരുക്ക് കാരണം കൃത്യസമയത്ത് വിചാരിച്ച സ്ഥലങ്ങളിൽ എത്താനായില്ല. ഇതോടെ ഫ്ലെക്സിബിൾ  ആയി സ്കൂൾ സമയം നടപ്പാക്കുന്നതിനെ കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News