ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ തുക ഉയർത്തൽ: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവുമായി സുപ്രീം കോടതി

  • 07/02/2023

ദില്ലി: വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവുമായി സുപ്രീം കോടതി. കേരളം ഉള്‍പ്പെടെ പത്തുസംസ്ഥാനങ്ങള്‍ക്കാണ് കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ച്ചയ്ക്ക് ഉയര്‍ത്തിയ തുക നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി . ഉയര്‍ന്ന പെന്‍ഷനായുള്ള തുക വകയിരുത്തിയെന്ന് കേരളം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബി..ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.


2012-ലാണ് 1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കര്‍ണാടക മോഡലില്‍ പെന്‍ഷന്‍ നിശ്ചയിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്ബോള്‍ കോടതി നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇത്തവണയും പല സംസ്ഥാനങ്ങളും നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് കോടതി സ്വരം കടുപ്പിച്ചത്

Related News