കോഴിക്കോട് വീടിന്‍റെ ടെറസിൽ സ്വർണം ഉരുക്കൽ, പാഞ്ഞെത്തി ഡിആർഐ, റെയ്ഡ്

  • 07/02/2023

കോഴിക്കോട്: ഡി ആർ ഐ (ഡയറക്ട്രേറ്റ് ഓഫ് റെവന്യു ഇൻറലിജൻസ്) സംഘത്തിൻറെ റെയ്ഡിൽ കോഴിക്കോട് കൊടുവള്ളിയിൽ എഴര കിലോയോളം സ്വർണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം നാല് കോടിയിലേറെ രൂപ വിലവരുമെന്നാണ് ഡി ആർ ഐ സംഘത്തിൻറെ നിഗമനം. സ്വർണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡി ആർ ഐ നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടികൂടിയത്. വീടിൻറെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഡി ആർ ഐ നടത്തിയ റെയ്ഡിൽ വീടിൻറെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം നാല് പേരാണ് പിടിയിലായത്.

കോഴിക്കോട് കൊടുവള്ളിയിൽ ആയിരുന്നു ഡി ആർ ഐ സംഘം റെയ്ഡ് നടത്തിയത്. ഡി ആർ ഐ സംഘത്തിൻറെ റെയ്ഡിൽ 7.2 കിലോ സ്വർണമാണ് പിടികൂടിയത്. ഇവിടെ നിന്ന് 13.2 ലക്ഷം രൂപയും ഡി ആർ ഐ സംഘം പിടികൂടി. കൊടുവള്ളിയിലെ സ്വർണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടികൂടിയതെന്ന് ഡി ആർ ഐ സംഘം വ്യക്തമാക്കി. കള്ളക്കടത്തു സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്നും ഡി ആർ ഐ റെയ്ഡ് നടത്തിയ സംഘം വ്യക്തമാക്കി. 

കൊടുവള്ളിയിലെ ഒരു വീടിൻറെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്. സ്വർണ്ണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രത്തിൻറെ ഉടമ ജയാഫർ കൊടുവള്ളിയും മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ് തുടങ്ങിയ നാല് പേരാണ് റെയ്ഡിൽ അറിസ്റ്റിലായത്. ഡി ആർ ഐ കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പലരൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വർണ്ണം ഈ കേന്ദ്രത്തിൽ വെച്ച് ഉരുക്കിയ ശേഷം തിരികെ നൽകുകയാണ് പതിവ്. മഹിമ ജ്വല്ലറി ഉടമ നൽകിയ സ്വർണ്ണമാണ് പിടികൂടിയതിൽ ഭൂരിഭാഗവുമെന്ന് ഡി ആർ ഐ വ്യക്തമാക്കി.

Related News