കുവൈത്തിൽ റാപ്പിഡ് ബസ് ട്രാൻസ്പോർട്ട് പദ്ധതിയുടെ പ്രാധാന്യം ചുണ്ടിക്കാട്ടി അൽ ഷൽഫാൻ

  • 07/02/2023

കുവൈത്ത് സിറ്റി: അതിവേഗ ബസ്,   ബഹുജന ഗതാഗത പദ്ധതിയായ റാപ്പിഡ് ബസ് ട്രാൻസ്പോർട്ട് വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് മുനിസിപ്പൽ കൗൺസിൽ അംഗവും സ്ട്രക്ചറൽ പ്ലാൻ കമ്മിറ്റി ചെയർപേഴ്സണുമായ എഞ്ചിനീയർ ഷരീഫ അൽ ഷൽഫാൻ. രാജ്യത്തിന്റെ നാലാമത്തെ സ്ട്രക്ചറൽ പ്ലാനിൻ്റെ ഭാഗമായുള്ളതാണ് ഈ പദ്ധതി. ഇത് നടപ്പായാലുള്ള സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ നിരവധി നേട്ടങ്ങളുണ്ടെന്ന് അൽ ഷഫാൻ ചൂണ്ടിക്കാട്ടി. സ്ട്രക്ചറൽ പ്ലാൻ കമ്മിറ്റിയുടെ യോഗം ഇന്നലെ നടന്നിരുന്നു.

റാപ്പിഡ് ബസ്, മെട്രോ,  ബഹുജന ഗതാഗത പദ്ധതി ഗതാഗതത്തിന് മാത്രമുള്ള ഒരു എഞ്ചിനീയറിംഗ് പ്രോജക്റ്റായി കണക്കാക്കരുതെന്ന് യോഗത്തിൽ അൽ ഷഫാൻ പറഞ്ഞു.  നഗര വികസനത്തിനുള്ള മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണിത്. പദ്ധതി നടപ്പാകുന്നതോടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടും. അതിനായി എത്രയും വേഗം പദ്ധതി നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണം അൽ ഷഫാൻ അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News