റമദാൻ: ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയാൻ കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 07/02/2023



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ഉയർന്ന ഡിമാൻഡുള്ള അടിസ്ഥാന സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള പ്രവർത്തനങ്ങളുമായി വാണിജ്യ മന്ത്രാലയം. വില നിരീക്ഷിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് ഷുവൈഖ് ഇൻഡസ്ട്രിയൽ പ്രദേശത്തെ ഹോൾസെയിൽ വിപണികളിൽ പരിശോധന ക്യാമ്പയിൻ നടത്തി. മന്ത്രിസഭാ നിർദേശം അനുസരിച്ചാണ് വില നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീം നിയോഗിക്കപ്പെട്ടതെന്ന് പരിശോധന സംഘത്തിൻ്റെ തലവൻ ഫൈസൽ അൻ അൻസാരി പറഞ്ഞു. റമദാൻ മാസത്തിൽ ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളുടെ വില നിരീക്ഷിക്കുക എന്നതാണ് ടീമിന്റെ സുപ്രധാന ചുമതല.  റമദാൻ കാലത്ത് രണ്ട് മാസത്തോളം ടീം പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News