ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ ചികിത്സ; ബംഗളുരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

  • 07/02/2023

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ ചികിത്സ സംബന്ധിച്ച്‌ ഇന്ന് തീരുമാനമെടുക്കും. ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ എയര്‍ ആംബുലന്‍സ് വഴി ബംഗളൂരുവിലേക്ക് കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിക്ക് ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ ഭേദമായിട്ടില്ല.


ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് സര്‍ക്കാര്‍ ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആരോഗ്യ വകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കിയത്. ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച്‌ ഇന്ന് പത്തുമണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും.

ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ഇനി ന്യൂമോണിയ ഭേദമായ ശേഷമാകും ആശുപത്രി മാറല്‍.

Related News