കുവൈറ്റ് സാറ്റ് 1 സാങ്കേതിക സംഘം ഉപഗ്രഹ ചിത്രങ്ങൾ എടുക്കാൻ തയ്യാറെടുക്കുന്നു

  • 08/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് സാറ്റ് 1 ഉപഗ്രഹം വിക്ഷേപണത്തിന് ശേഷമുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഘട്ടത്തിലാണെന്ന് കുവൈത്ത് സർവകലാശാല അറിയിച്ചു. ഈ സമയത്ത് ആദ്യ സിഗ്നൽ ലഭിക്കും. ഉപഗ്രഹം ഭൂമിയെ ഭ്രമണം ചെയ്യുകയും രണ്ടോ മൂന്നോ മാസത്തേക്ക് അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നുവെന്ന് കുവൈത്ത് സാറ്റ് 1 പ്രോജക്ട് ഡയറക്ടർ ഡോ. ഹല അൽ ജസ്സർ പറഞ്ഞു. ഈ പ്രവർത്തന ഘട്ടത്തിൽ ഉപഗ്രഹത്തിൽ ടെസ്റ്റുകൾ നടത്തപ്പെടും. 

എല്ലാ സംവിധാനങ്ങളും കാലിബ്രേറ്റ് ചെയ്യുകയും അവ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഉപഗ്രഹവുമായുള്ള സാങ്കേതിക സംഘത്തിന് മികച്ച രീതിയിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് സയൻസിലുള്ള ഗ്രൗണ്ട് സ്റ്റേഷനിൽ നിന്ന് സിഗ്നലുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. സാറ്റലൈറ്റ് ചിത്രങ്ങൾ എടുക്കുന്നതിനായി സാങ്കേതിക സംഘം തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും പ്രോജക്ട് ഡയറക്ടർ ഡോ. ഹല അൽ ജസ്സർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News