മരുന്നുകളുടെ വിലകുറക്കാൻ നിർദ്ദേശം ; തീരുമാനം നീട്ടണമെന്ന് കുവൈത്തിലെ ഫാർമസി ഫെഡറേഷൻ

  • 08/02/2023

കുവൈത്ത് സിറ്റി: മരുന്നുകൾ വിൽക്കുമ്പോൾ അനുവദനീയമായ ലാഭത്തിൽ കുറവ് വരുത്താനുള്ള തീരുമാനം നീട്ടിവെയ്ക്കണമെന്ന് ആവശ്യം ഉയരുന്നു. മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, പോഷക സപ്ലിമെന്റുകൾ എന്നിവ വിൽക്കുമ്പോൾ അനുവദനീയമായ ലാഭം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നാണ് മരുന്ന് ഇറക്കുമതിക്കാരുടെയും ഫാർമസി ഉടമകളുടെയും ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യ മേഖലയിൽ അഞ്ച് ശതമാനം കുറയ്ക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. 

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന് ഫെഡറേഷൻ കത്ത് അയച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം നടപ്പായാൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിശദീകരിക്കാൽ പ്രധാനമന്ത്രിയെ കാണുന്നതിന് ഫെഡറേഷനിൽ നിന്നുള്ള പ്രതിനിധി സംഘത്തെ അനുവദിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു സംയോജിത സാമ്പത്തിക, വിശകലന പഠനം നടത്താതെയുള്ള തീരുമാനം മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് ഫെഡറേഷൻ വാദം ഉന്നയിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News