കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഫിലിപ്പീൻസ് താൽക്കാലികമായി നിർത്തി

  • 08/02/2023



കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഇന്ന് ബുധനാഴ്ച മുതൽ നിർത്തിവച്ചതായി ഫിലിപ്പീൻസ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മന്ത്രി സൂസൻ ഒപ്ലെയുടെ പ്രസ്താവന ഫിലിപ്പൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,  “പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതുവരെ ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നത് നിർത്താൻ തീരുമാനിച്ചതായും ,  തൊഴിലാളികളെ സംരക്ഷിക്കാൻ, ഉഭയകക്ഷി കരാറിന്റെ ചർച്ചകളിലും അവലോകനത്തിലും അംഗീകരിച്ച നടപടിക്രമങ്ങൾ നിലവിൽ വരുന്നതുവരെ തൊഴിലാളികളെ അയക്കില്ല എന്നും വ്യക്തമാക്കി 

തൊഴിലാളികൾക്കെതിരായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഫിലിപ്പിയൻസ് അധികൃതർ വീണ്ടും മുന്നോട്ട് വച്ചിട്ടുള്ളത്. ഗാർഹിക തൊഴിലാളിയായ ജോളിബി  റാണാരയെ കൊലപ്പെടുത്തിയ കുറ്റവാളിക്കെതിരെ കുവൈത്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ജുഡീഷ്യറിക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ഫിലിപ്പിയൻസ് പത്രങ്ങളും വെബ്‌സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഫിലിപ്പിനോ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ ഉറപ്പുകളും നിയന്ത്രണങ്ങളും ആവശ്യമാണെന്നാണ് അവർ ആവശ്യപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News