അപ്പാർട്ട്മെന്റുകൾ തകർത്ത് കവർച്ച; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

  • 08/02/2023

കുവൈത്ത് സിറ്റി: സ്വന്തം നാട്ടിൽ നിന്നുള്ളവരുടെ തന്നെ അപ്പാർട്ട്‌മെന്റുകൾ തകർത്ത് പണം കൊള്ളയടിച്ച ബം​ഗ്ലാദേശികൾ അറസ്റ്റിൽ. മൂന്ന് ബംഗ്ലാദേശികൾ അടങ്ങുന്ന ഒരു സംഘത്തെ ഫഹാഹീൽ പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടുയത്. ഇവരെ ഇൻവെസ്റ്റി​ഗേഷൻ വിഭാ​​ഗത്തിലേക്ക് റഫർ ചെയ്തു. അഹമ്മദി സെക്യൂരിറ്റി വിഭാ​ഗത്തിന്റെ പട്രോളിംഗ്  സംഘം ഫഹാഹീൽ ഏരിയയിൽ പരിശോധന തുടരുന്നതിനിടെയാണ്  ഒരു വ്യക്തി സഹായത്തിനായി നിലവിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു സംഘം കത്തിയുമായെത്തി അപ്പാർട്ട്മെന്റുകൾ തകർത്തെന്നും പണം കൊള്ളയടിച്ചെന്നുമാണ് ഇവർ പറഞ്ഞത്. ഉടൻ കൂടുതൽ സഹായം തേടി അന്വേഷണം വ്യാപിപ്പിച്ച പട്രോളിം​ഗ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News