തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആർക്കും പരുക്കില്ല

  • 08/02/2023

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്. ആർക്കും പരുക്കില്ല.

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോൾ തീപിടിക്കാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി.

Related News