ആശുപത്രി ജീവനക്കാരനെ യുവാവ് മാരകമായി കുത്തി പരിക്കേൽപ്പിച്ചു; അപലപിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 08/02/2023

കുവൈത്ത് സിറ്റി: അൽ റാസി ആശുപത്രിയിലെ ജീവനക്കാരനെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിച്ച് കുവൈത്ത് പൗരൻ. പബ്ലിക്ക് റിലേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന് ഇന്നലെയാണ് മർദ്ദനമേറ്റത്. ആശുപത്രി അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചാണ് പൗരൻ പ്രശ്നങ്ങളുണ്ടാക്കിയത്. തൻ്റെ ബന്ധുവിനെ കാണാൻ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള വാർഡിൽ കയറണമെന്ന് പൗരൻ ആവശ്യപ്പെടുകയായിരുന്നു. വാർഡിൽ പ്രവേശിക്കുന്നതിന് അനുവദിക്കപ്പെട്ട സമയം അവസാനിച്ചുവെന്ന് ജീവനക്കാരൻ അറിയിച്ചതോടെ വാക്കുതർക്കമായി. 

സുരക്ഷ അധികൃതരും ഇടപ്പെട്ടതോടെ പൗരൻ പുറത്തേക്ക് പോയി. ഇതിന് ശേഷം രണ്ട് പേരുമായി വീണ്ടും ആശുപത്രിയിൽ എത്തിയ ഇയാൾ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ആശുപത്രി ജീവനക്കാരൻ്റെ മുഖത്തിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മൂക്കിന് പൊട്ടലുണ്ടെന്നും അധികൃതർ അറിയിച്ചു.

ജീവനക്കാരനെ ആക്രമിച്ച നിർഭാഗ്യകരമായ സംഭവത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു, മന്ത്രാലയത്തിലെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും സുരക്ഷയും  സംരക്ഷിക്കുന്നതിനുമുള്ള പൂർണ്ണ പിന്തുണ സ്ഥിരീകരിച്ചു. രോഗികളുടെ സുഖവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സന്ദർശന സമയങ്ങളിലെ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News