15 പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിച്ചിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 08/02/2023

കുവൈത്ത് സിറ്റി: പതിനഞ്ച് കുവൈത്ത് ഇതര ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനങ്ങൾ പുറപ്പെടുവിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിൻ്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കുവൈത്തി വത്കരണ നയം തുടരുന്നതിൻ്റെ ഭാഗമായി തന്നെയാണ് തീരുമാനം. ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യങ്ങൾ, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, അതുപോലെ കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ച് വിട്ടത്. നോട്ടീസ് പിരീഡ് പ്രകാരം ഇവരുമായുള്ള തൊഴിൽ കരാറുകൾ ജൂൺ 29ന് അവസാനിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News