ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ, ഭർത്താവിന്റെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്തടിഞ്ഞു

  • 09/02/2023

കൊച്ചി: ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത് നിന്ന് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബ പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നും തുടർന്നാണ് കൃത്യം നടത്തി ശശി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി?ഗമനം. 

അതേസമയം കൊല്ലം പുത്തൂരിൽ ഗൃഹനാഥൻ സ്വയം ചിതയൊരുക്കി തീകൊളുത്തി ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related News