വാരാന്ത്യത്തിൽ താപനില രണ്ട് ഡിഗ്രിയിലേക്ക് ; മുന്നറിയിപ്പ് നൽകി കുവൈറ്റ് കാലാവസ്ഥ വിഭാഗം

  • 09/02/2023

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് കോൾഡ് വേവ് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. മരുഭൂമി പ്രദേശങ്ങളിൽ താപനില മൂന്ന് ഡിഗ്രിയിൽ താഴേക്ക് എത്തുമെന്ന് കാലാവസ്ഥ വിദഗ്ധൻ ഫഹദ് അൽ ഒട്ടൈബി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫാമുകളിലും മരുഭൂമി പ്രദേശങ്ങളിലും താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. റെസിഡൻഷ്യൽ പ്രദേശങ്ങളിൽ താപനില 5 മുതൽ 10, ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഞായറാഴ്ചയോടെ മഴ സാധ്യതകൾ തിരിച്ചു വരുമെന്നും അൽ ഒട്ടൈബി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News