തുർക്കി, സിറിയ ദുരിതബാധിതർക്ക് സഹായം; കുവൈത്തിൽ വ്യാജ ലിങ്കുമായി തട്ടിപ്പുകാർ

  • 09/02/2023

കുവൈത്ത് സിറ്റി: തുർക്കി, സിറിയ ഭൂചലനത്തിലെ ദുരിതബാധികർക്ക് സഹായം എത്തിക്കാനുള്ള ധനസമാഹരണത്തിന് നടക്കുന്ന പ്രവർത്തനങ്ങൾ തുടരുമ്പോൾ അവസരം മുതലെടുത്ത് ഹാക്കർമാർ. വ്യാജ ലിങ്കുകൾ പ്രചരിപ്പിച്ച് കുവൈത്തികളിൽ നിന്ന് പണം തട്ടുന്നവരെ സുക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സാമ്പത്തിക വഞ്ചനയിലോ ഇലക്ട്രോണിക് വഞ്ചനയിലോ വീഴാതിരിക്കാൻ വെബ്‌സൈറ്റിന്റെയും സാമ്പത്തിക സംഭാവന അടയ്ക്കാൻ ഉപയോഗിക്കുന്ന ലിങ്കിന്റെയും സാധുത ദാതാക്കൾ പരിശോധിക്കണമെന്ന് സോഷ്യൽ അഫയേഴ്സ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച സിറിയക്കാർക്കായി ധനസഹായം ശേഖരിക്കുന്നതിൽ നടത്തിയ ഒരു തട്ടിപ്പ് മന്ത്രാലയം കണ്ടെത്തിയിരുന്നു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്  ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഒരേ ലക്ഷ്യത്തിനായി സംഭാവനകൾ ശേഖരിക്കുന്നതിന് 25-ലധികം ഇലക്ട്രോണിക് ലിങ്കുകൾ ഉള്ളതിനാൽ സാമൂഹ്യകാര്യ മന്ത്രാലയം പദ്ധതികൾക്കായി ഒരു സംവിധാനം കൊണ്ട് വരേണ്ടതിൻ്റെ പ്രാധാന്യം ടെക്നിക്കൽ വിഭാഗം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News