പോർച്ചുഗലിൽ നടക്കുന്ന ഇന്റർനാഷണൽ ആർക്കിടെക്ചർ ഫെസ്റ്റിവലിൽ കുവൈത്തിലെ മുബാറക്കിയ മാർക്കറ്റും

  • 09/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പ്രോജക്ട് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു പ്രതിനിധി സംഘം അറബ് ഓഫീസ് ഫോർ എഞ്ചിനീയറിംഗ് കൺസൾട്ടേഷൻസ് ടീമിനൊപ്പം ദി വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവൽ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനായി പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ സന്ദർശിച്ചു. കുവൈത്ത് പൈതൃകത്തിന്റെ ഏറ്റവും വലിയ ലാൻഡ്‌മാർക്കുകളുടെയും രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായിട്ടാണ് സന്ദർശനം. ഡബ്ല്യുഎഎഫ് അംഗീകാരം നേടിയ പുതിയ മുബാറക്കിയ മാർക്കറ്റ്‌സ് വികസനം പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈൻ സവിശേഷതകളും അതിന്റെ വികസന ലക്ഷ്യങ്ങളും  ദി വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവൽ അവാർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News