പട്ടാപ്പകൽ യുവതിയെ ശല്യം ചെയ്തു, ഉപദ്രവിച്ചു; കുവൈത്തി പൗരൻ അറസ്റ്റിൽ

  • 09/02/2023


കുവൈത്ത് സിറ്റി: പട്ടാപ്പകൽ ഒരു യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കുവൈത്തി പൗരൻ അറസ്റ്റിൽ. യുവതിയെ ശല്യം ചെയ്തതിന് പിറമെ മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഒരു സഹകരണ സ്ഥാപനത്തിനകത്ത് നിൽക്കുമ്പോൾ ഇയാൾ അതിക്രമം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻസ് ഡിപ്പാർട്ട്മെന്റ് അധികൃതർ പറഞ്ഞു. സംഭവം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിച്ചതോടെ അന്വേഷണം തു‌ങ്ങി. 

പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പ്രതി തന്നെ പിന്തുടരുകയായിരുന്നുവെന്നും അശ്ലീല വാക്കുകൾ നിരന്തരം ഉപയോ​ഗിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ഇത് ശ്രദ്ധിക്കാതെ പോയതോടെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News