സംസ്ഥാനത്തിന്റെ കടം കുറഞ്ഞു; സംസ്ഥാനം കെടക്കെണിയിലാണെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി

  • 09/02/2023

തിരുവന്തപുരം: സംസ്ഥാനം കെടക്കെണിയിലാണെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ 1.5% കുറഞ്ഞു എന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കണക്ക് നിരത്തിയായിരുന്നു പിണറായി വിജയന്‍ വിശദീകരണം.


കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് അതി ഭയങ്കര ധൂര്‍ത്താണെന്നും പ്രചരണം നടക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. 2020 21 ഇല്‍ കടം ആഭ്യന്തര വരുമാനത്തിന്റെ 38.51% ആയിരുന്നു കടം. ഇത് 2020--21 ല്‍ 37.01% ആയി കുറഞ്ഞു. 2022--23 ലെ കണക്ക് പ്രകാരം 36.38% ആയി കടം വീണ്ടും കുറഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് കാലത്ത് സംസ്ഥാനത്തിന് അധിക ചിലവ് ഏറ്റെടുക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കടം വര്‍ധിച്ച്‌ സാധാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കടത്തിന്‍റെ വളര്‍ച്ച കുതിച്ചുയരുന്നു എന്നത് വ്യാജ പ്രചരണമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ അനാവശ്യ പ്രചരണം നടത്തുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശമ്ബളവും പെന്‍ഷനും നല്കാന്‍ കടം എടുക്കുന്നു എന്നാണ് പ്രചാരണം. വരുമാനത്തിന്‍റെ ഗണ്യമായ ഭാഗം ഉപയോഗിക്കുന്നത് വികസന പ്രവര്‍ത്തനത്തിനാണ്. വികസന ചെലവ് ധൂര്‍ത്ത് ആണെന്ന് ആരെങ്കിലും പറയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നു എന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രിസഭ അംഗങ്ങളുടെ റവന്യു ചെലവ് നാമ മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related News