ക്ഷേമത്തിനും വിനോദത്തിനുമായി പ്രതിമാസം വൻ തുക ചെലവഴിച്ച് കുവൈത്തികൾ

  • 09/02/2023

കുവൈത്ത് സിറ്റി: ഒരു ശരാശരി കുവൈത്തി കുടുംബം ക്ഷേമത്തിനും വിനോദത്തിനുമായി പ്രതിമാസം ചെലവഴിക്കുന്നത് ഏകദേശം 1,625 ദിനാറാണെന്ന് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഗാർഹിക വരവ് ചെലവ് സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  ശരാശരി കുവൈത്തി കുടുംബം ക്ഷേമത്തിനും വിനോദത്തിനുമായി ഉപയോ​ഗിക്കുന്ന തുക  പ്രതിമാസം വീട്ടുചെലവിന്റെ 49 ശതമാനം വരുമെന്നാണ് കണക്കുകൾ. 

അതേസമയം, ഓരോ പ്രവാസി കുടുംബവും പ്രതിമാസം ചെലവഴിക്കുന്നത് ഏകദേശം 357 ദിനാറാണ്. അതായത് അവരുടെ പ്രതിമാസ ചെലവിന്റെ 33.4 ശതമാനം മാത്രമാണ് ക്ഷേമത്തിനും വിനോദത്തിനുമായി പ്രവാസികൾ ചെലവഴിക്കുന്നത്. അതായത് പ്രതിമാസം 1071.3 ദിനാർ ചെലവഴിക്കുന്നു എന്നാണ് കണക്കുകൾ. വ്യക്തിഗത പരിചരണം, റെസ്റ്റോറന്റുകൾ, വിനോദം, കായികം, ഗതാഗതം, വസ്ത്രങ്ങൾ, ഷൂസ്, പുകയില, അതിന്റെ ഉൽപ്പന്നങ്ങൾ എന്നിവ എന്നിവയെല്ലാം ഈ കണക്കിലാണ് ഉൾപ്പെടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News