തുർക്കിക്ക് സഹായവുമായി കുവൈത്തിൽ നിന്ന് രണ്ട് എയർ ഫോഴ്സ് വിമാനങ്ങൾ പുറപ്പെട്ടു

  • 09/02/2023

കുവൈത്ത് സിറ്റി: ഭൂചലനം നാശം വിതച്ച തുർക്കിക്ക് ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്തിൽ നിന്ന് രണ്ട് എയർ ഫോഴ്സ് വിമാനങ്ങൾ പുറപ്പെട്ടു. 80 ടൺ ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സാമഗ്രികളും ഭക്ഷ്യസാധനങ്ങളുമാണ് കുവൈത്ത് അയച്ചിട്ടുള്ളത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശങ്ങൾ പ്രകാരമാണ് പ്രവർത്തനങ്ങളെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

കുവൈത്തിൽ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികളുമായുള്ള ആദ്യ വിമാനങ്ങൾ തിങ്കളാഴ്ചയാണ് പുറപ്പെട്ടത്. എട്ട് ടൺ ദുരിതാശ്വാസ സാമഗ്രികളും ജനറൽ ഫയർ ഫോഴ്സ് സംഘവുമായാണ് സൈനിക വിമാനങ്ങൾ തുർക്കിയിലേക്ക് പോയത്. കുവൈത്ത് സൈന്യം, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, ജനറൽ ഫയർഫോഴ്‌സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്തിലെ എല്ലാ ചാരിറ്റി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News