അർധരാത്രിക്ക് ശേഷം കഫേകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്ന് തീരുമാനം; മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കുവൈത്തിലെ ഉടമകൾ

  • 10/02/2023

കുവൈത്ത് സിറ്റി: അർധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ എന്നിവ അടച്ചിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ് സപ്ലൈസ് ചെയർമാൻ ഫഹദ് അൽ അർബാഷ്. അർധരാത്രി പന്ത്രണ്ടിന് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ എന്നിവ അടച്ചിടാനുള്ള ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്.  

ക്രാഫ്റ്റ്, വ്യാവസായിക മേഖലയിലെ 700 ഓളം റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രവർത്തനത്തെ ഈ തീരുമാനം ബാധിക്കും. ഈ സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവും ലഭിക്കുന്നത് രാത്രി 10ന് ശേഷമാണ്. ഒരു റെസ്‌റ്റോറന്റിന്റെ ശരാശരി വരുമാനം പ്രതിമാസം 10,000 കുവൈത്തി ദിനാറാണ്.  അർധരാത്രിക്ക് ശേഷം അടച്ചിട്ടാൽ ഇതിന്റെ പകുതിയോളം നഷ്ടമാകും. മന്ത്രാലയത്തിന്റെ തീരുമാനം മൂലം മേഖലയ്ക്ക് പ്രതിവർഷം 42 മില്യൺ കുവൈത്തി ദിനാർ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News