പുതിയ ഫർവാനിയ ആശുപത്രിയിൽ 4 ദിവസങ്ങൾക്കിടെ 50 പ്രസവങ്ങൾ

  • 10/02/2023

കുവൈത്ത് സിറ്റി: നാല് ദിവസങ്ങൾക്കിടെ പുതിയ ഫർവാനിയ ആശുപത്രിയിൽ 50 പ്രസവങ്ങൾ നടന്നതായി ഫർവാനിയ ആശുപത്രിയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അമൽ ഖാദർ അറിയിച്ചു. ഫെബ്രുവരി 5 മുതൽ ഫെബ്രുവരി 9 വരെയുള്ള കണക്കാണിത്. ഇതിൽ രണ്ടെണ്ണം ഇരട്ടകളുടെ ജനനമായിരുന്നു. എല്ലാ അമ്മമാരും നവജാതശിശുക്കളും പൂർണ ആരോ​ഗ്യവാന്മാരാണെന്നും ഡോ. അമൽ ഖാദർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News