കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ പ്രതിസന്ധി; ഫിലിപ്പിനോകൾക്ക് പകരം ശ്രീലങ്കയിൽ നിന്ന് റിക്രൂട്ട്മെന്റ്

  • 10/02/2023

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുതിയ തൊഴിലാളികളെ അയക്കുന്നത് താത്കാലികമായി നിർത്തിവച്ച ഫിലിപ്പിയൻസിന്റെ തീരുമാനം വന്നതോടെ ബദൽ മാർ​ഗങ്ങൾ കണ്ടെത്തി കുവൈത്ത്. ​ഗാർഹിക തൊഴിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിലിപ്പിനോകൾക്ക് പകരം ശ്രീലങ്കയിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തുമെന്ന് റിക്രൂട്ട്മെന്റ് ഓഫീസുകൾ വ്യക്തമാക്കി. ശ്രീലങ്കയിൽ നിന്നുള്ളവരുടെ തൊഴിൽ കരാറിന് 200 ദിനാർ കുറവാണ്. ഒപ്പം അതിവേ​ഗം നടപടികൾ പൂർത്തിയാക്കി തൊഴിലാളികളെ എത്തിക്കാനും സാധിക്കും.

കുവൈത്തിലേക്ക്  തൊഴിലാളികളെ അയക്കുന്നത് കഴിഞ്ഞ ദിവസം ഫിലിപ്പിയൻസ് താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബദൽ മാർ​ഗം കണ്ടെത്താൻ കുവൈത്ത് നിർബന്ധിതരായത്. ശ്രീലങ്കയിൽ നിന്നുള്ള തൊഴിലാളികളുടെ കരാറിന്  475 മുതൽ 550 ദിനാർ വരെയാണ് ചെലവ് വരുന്നത്, വിമാന ടിക്കറ്റിന്റെ വില കണക്കാക്കാതെ ഓഫീസ് കമ്മീഷനുകൾക്കൊപ്പം എത്തിച്ചേരാനുള്ള ചെലവ് ഏകദേശം 700 ദിനാർ ആണെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News