ഭൂചലനം തകർത്ത തുർക്കിക്കും സിറിയക്കും 30 മില്യൺ ഡോളർ നൽകി കുവൈത്ത്

  • 10/02/2023

കുവൈത്ത് സിറ്റി: ഭൂചലനം തകർത്ത തുർക്കിക്കും സിറിയക്കും 30 മില്യൺ ഡോളർ നൽകി കുവൈത്ത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ നിർദ്ദേശപ്രകാരം കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് നിയോ​ഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുർക്കിക്കും സിറിയക്കും 30 മില്യൺ ഡോളർ ദുരിതാശ്വാസത്തിനായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇതിൽ സിറിയയിലെ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ 15 മില്യൺ ഡോളറും തുർക്കിയിലെ പ്രവർത്തനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കാൻ 15 മില്യൺ ഡോളറും അനുവദിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News