വസന്തകാലം; നുവൈർ, മാൽവ പൂക്കളാൽ നിറഞ്ഞ് കുവൈത്ത്

  • 10/02/2023

കുവൈത്ത് സിറ്റി: കുവൈത്തിൽ വസന്തകാലം ആരംഭിച്ചതോടെ എല്ലായിടത്തും നുവൈർ, മാൽവ പൂക്കൾ വിരിഞ്ഞു തുടങ്ങി. തെരുവുകളും റോഡുകളും മരുഭൂമിയും പോലും കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ പൂക്കളാൽ സമൃദമായിട്ടുണ്ട്. നുവൈർ, മാൾവ പൂക്കൾ ഇപ്പോൾ കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപകമാണ്. മഞ്ഞ, ഓറഞ്ച്, വെള്ള നിറത്തിലുള്ള സ്പ്രിംഗ് ചെടികളുടെ ഒരു കൂട്ടമാണ് നുവൈർ. സൂര്യനെപ്പോലെ കാണപ്പെടുന്നതിനാലാണ് അതിനെ നുവൈർ എന്ന് വിളിക്കുന്നത്. ശൈത്യകാലത്തും വസന്തകാലത്തും മരുഭൂമിയിലും റോഡരികിലും പൂക്കുന്ന നുവൈർ പ്രാദേശികമായി അൽ ഹൻവ, അൽ ഹൂതാൻ, അൽ സംലൂക്ക്, അൽ-മാരാർ, അൽ-അദീദ്, അൽ ഹംബ്സാൻ, അൽ അതീത്ഖി എന്നെല്ലാം അറിയപ്പെടുന്നു. മാൾവയെ നുവൈറിന്റെ ഇനത്തിൽ പെടുന്നതല്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News