കുവൈത്തിലെ ആരോഗ്യമേഖലയിലെ ജീവനക്കാർക്കുനേരെയുള്ള ആക്രമണം ; അടിയന്തര നടപടി വേണമെന്ന് ആവശ്യം

  • 10/02/2023

കുവൈത്ത് സിറ്റി: ആരോ​ഗ്യ സംവിധാനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ ഡോക്ടർമാരെയും നഴ്സുമാരെയും ജീവനക്കാരെയും സംരക്ഷിക്കാൻ അതോറിറ്റികളുടെ അടിയന്തര നടപടി ആവശ്യപ്പെട്ട് ആരോ​ഗ്യ വിഭാ​ഗം. കഴിഞ്ഞ ദിവസം അൽ റാസി ആശുപത്രിയിലെ ജീവനക്കാരനെ ഒരു പൗരൻ ആക്രമിച്ച സംഭവം ദൗർഭാ​ഗ്യകരമാണെന്ന് ആരോ​ഗ്യ വിഭാ​ഗം അധികൃതർ പറഞ്ഞു. ഈ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടിട്ടില്ല. ആരോ​ഗ്യ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പരിസരത്ത് സുരക്ഷയും ട്രാഫിക് പട്രോളിംഗും ഉണ്ടെന്നും ആരോ​ഗ്യ വിഭാ​ഗം ചൂണ്ടിക്കാട്ടി. ആശുപത്രികൾക്കുള്ളിലെ സെക്യൂരിറ്റി പോയിന്റുകളിലെ സുരക്ഷ ജീവനക്കാർ മൂർച്ചയുള്ള ഉപകരണങ്ങൾ കൈവശം വച്ചിരുന്ന പ്രായപൂർത്തിയാകാത്തവരെയും കൗമാരക്കാരെയും അടുത്തിടെ പിടികൂടിയിട്ടുട്ടുണ്ടെന്നും അവർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News