തുർക്കി, സിറിയ ഭൂചലനം; ദുരിതാശ്വാസ പദ്ധതികൾ ആരംഭിച്ച് കുവൈത്ത്

  • 10/02/2023

കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ പ്രതിസന്ധിയിലായവർക്കായി ദുരിതാശ്വാസ പദ്ധതികൾ ആരംഭിച്ച് കുവൈത്ത്. സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന് തുടക്കമിട്ടിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള അഭ്യർത്ഥന ഉൾപ്പെടുന്ന ഔദ്യോഗിക കത്ത് മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് സാമൂഹ്യകാര്യ മന്ത്രി മെയ് അൽ ബാ​ഗ്‍ലി പറഞ്ഞു. സംഭാവനകൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഓരോ അസോസിയേഷനുകളുടെയും മേൽനോട്ടം മന്ത്രാലയം വഹിക്കും. ചാരിറ്റബിൾ സൊസൈറ്റികളും ഓർഗനൈസേഷനുകളും ചാരിറ്റബിൾ സൊസൈറ്റി മാനേജ്‌മെന്റ് സിസ്റ്റം വഴി ധനസമാഹരണ ക്യാമ്പയിനുകൾക്ക് ആവശ്യമായ ബുക്കുകൾ ഓൺലൈനിൽ നൽകാൻ തുടങ്ങിയിട്ടുണ്ട്. അഫയേഴ്‌സ് മന്ത്രാലയത്തിലെ പ്രാബല്യത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റികളെ നിയന്ത്രിക്കുന്നതിനുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News