സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

  • 10/02/2023

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. റോഡുകളില്‍ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോടതി കൊച്ചി ഡെപ്യുട്ടി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.


അപകടത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇത്തരത്തില്‍ ഇനി ഒരു ജീവന്‍ പൊലിയരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം ബസിന്റെ അമിതവേഗം ശ്രദ്ധയില്‍ പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചു.

ഡിസിപിയുടെ സാനിധ്യത്തിലാണ് കോടതി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതോടെ എറണാകുളത്തെ സ്വകാര്യ ബസുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇന്നതെ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടം നടന്നതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്.

Related News