കുവൈറ്റ് കുടുംബ കോടതി 2022ൽ പുറപ്പെടുവിച്ചത് 5495 യാത്രാ വിലക്കുകൾ

  • 11/02/2023

കുവൈത്ത് സിറ്റി: പൗരന്മാർക്കും താമസക്കാർക്കുമെതിരെ കുടുംബ കോടതി കഴിഞ്ഞ വർഷം 5495 യാത്രാ വിലക്കുകൾ പുറപ്പെടുവിച്ചതായി കണക്കുകൾ. നീതിന്യായ മന്ത്രാലയത്തിലെ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റ് ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ 2,740 യാത്രാ നിരോധന നടപടികളാണ് പുറപ്പെടുവിച്ചത്. രണ്ടാം പകുതിയിൽ ഇത് 2,755 നടപടികളായിരുന്നു. യാത്രാ നിരോധനം ഏർപ്പെടുത്തിയ വിഷയങ്ങളിൽ ഭൂരിഭാഗവും ചെലവുകൾ, കസ്റ്റഡി, മറ്റ് കുടുംബ പ്രശ്നങ്ങൾ, തർക്കങ്ങൾ എന്നിവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News