വിശുദ്ധ റമദാൻ മാസത്തിനുള്ള ഒരുക്കം; കുവൈത്തിൽ ഏകോപന യോ​ഗം നടന്നു

  • 11/02/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം അടുത്ത് വരുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഔഖാഫ് നേതൃത്വങ്ങളും ഗവർണറേറ്റുകളിലെ മസ്ജിദ് വകുപ്പുകളുടെ ഡയറക്ടർമാരും തമ്മിലുള്ള ഏകോപന യോ​ഗം നടന്നു. നീതിന്യായ മന്ത്രി, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽ അസീസ് അൽ മജീദിന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും മോസ്ക്കുകളിലെയും റമദാൻ കേന്ദ്രങ്ങളിലും മന്ത്രാലയം ഒരുക്കിയ സ്വീകരണ സംവിധാനത്തെക്കുറിച്ച് അൽ മജീദ് വിശദീകരിച്ചു. വിശുദ്ധ റമദാൻ മാസത്തെ ഒരുക്കങ്ങളെ കുറിച്ചുള്ള പ്രെസന്റേഷൻ അൽ മജീദ് വിലയിരുത്തുകയും വിശ്വാസികൾക്ക് ഏറ്റവും മികച്ച രീതിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഔഖാഫ് നേതൃത്വങ്ങളോട് അൽ മജീദ് നിർദേശിച്ചു. നടപടിക്രമങ്ങൾ പിന്തുടരുന്നതിനും ആഴ്ചതോറുമുള്ള മീറ്റിംഗുകൾ തുടരാനും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News