2022-ൽ 65,800 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 11/02/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ  വാർഷിക സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഇൻവെസ്റ്റിഗേഷൻസ്. 2022ൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത് 65,897 കേസുകളാണ്. കഴിഞ്ഞ വർഷം ആകെ രേഖപ്പെടുത്തിയത്  53,485 നിയമലംഘനങ്ങളും 12,412 ട്രാഫിക് ലംഘനങ്ങളുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അൽ അസിമ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,705 കുറ്റകൃത്യങ്ങളും 3,374 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി, മൊത്തം 7,079 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഹവല്ലി ഗവർണറേറ്റ് അന്വേഷണ വിഭാഗം 4,338 കുറ്റകൃത്യങ്ങളും 2,702 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി, മൊത്തം 7,040 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുബാറക് അൽ കബീർ ഗവർണറേറ്റ് അന്വേഷണ വിഭാഗം 1,592 കുറ്റകൃത്യങ്ങളും 1,305 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി, മൊത്തം 2,897 കേസുകൾ രജിസ്റ്റർ ചെയ്തു. അൽ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,549 കുറ്റകൃത്യങ്ങളും 1,950 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി, മൊത്തം 5,499 കേസുകൾ രജിസ്റ്റർ ചെയ്തു. 

അൽ ഫർവാനിയ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,730 കുറ്റകൃത്യങ്ങളും 1,696 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5,426 ആയി. അൽ ജഹ്‌റ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,171 കുറ്റകൃത്യങ്ങളും 1,385 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി, ആകെ 4,556 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌പെഷ്യൽ ഒഫൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മൊത്തം 33,400 കുറ്റകൃത്യങ്ങളും രജിസ്റ്റർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News