അഞ്ച് മില്യൺ ഡോളറിന്റെ അന്താരാഷ്ട്ര സഹകരണ കരാറിൽ ഒപ്പുവച്ച് കുവൈത്ത് റെഡ് ക്രസന്റ്

  • 11/02/2023

കുവൈത്ത് സിറ്റി: അഞ്ച് മില്യൺ ഡോളറിന്റെ അന്താരാഷ്ട്ര സഹകരണ കരാറിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഒപ്പുവച്ചതായി പ്രസിഡന്റ് ഡോ. ഹിലാൽ അൽ സയെർ അറിയിച്ചു. വടക്കൻ സിറിയയിൽ ഭൂകമ്പം ബാധിച്ചവർക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള അടിയന്തര സഹായം നൽകുന്നതിനുള്ള കരാറിലാണ് സൊസൈറ്റി ഒപ്പുവച്ചിട്ടുള്ളത്. ആദ്യ ഘട്ടമെന്ന നിലയിൽ വടക്കൻ സിറിയയിൽ അടിയന്തര മാനുഷിക സഹായം നൽകുന്നതിന് ഖത്തർ റെഡ് ക്രസന്റിന് പുറമെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ്, ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി എന്നിവയുമായി ധാരണയിലെത്തിയതെന്നും ഡോ. ഹിലാൽ അൽ സയെർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News