ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തി; മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവ്

  • 11/02/2023

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മരത്തില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)നെയാണ് ആശുപത്രിക്ക് സമീപത്ത് 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ കഴിഞ്ഞദിവസം മുതല്‍ കാണാതായിരുന്നു. ശനിയാഴ്ച രാവിലെയാണ് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Related News