ഫിലിപ്പിനോ തൊഴിലാളി പ്രശ്നം; നിരാശ രേഖപ്പെടുത്തി കുവൈത്ത്

  • 11/02/2023



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താത്കാലികമായി നിർത്തിവച്ച ഫിലിപ്പിയൻസിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് കുവൈത്ത്. വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി അംബാസഡർ സമിഹ് ജോഹർ ഹയാത്ത്, കുവൈത്തിലെ ഫിലിപ്പിയൻസ് റിപ്പബ്ലിക് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് ജോസ് അൽമോഡോവർ കാബ്രേര മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഫിലിപ്പിയൻസ് എംബസി അറിയിച്ചു. 

ഫെബ്രുവരി എട്ടിന് മൈഗ്രന്റ് വർക്കേഴ്‌സ് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളകളെ അയക്കുന്നത് സസ്പെൻഡ് ചെയ്ത തീരുമാനം നീട്ടിവയ്ക്കുന്നതിനെ കുറിച്ച് ഇരു വിഭാ​ഗങ്ങളും ചർച്ച ചെയ്തു.മൈഗ്രന്റ് വർക്കേഴ്‌സ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനത്തിൽ തന്റെ നിരാശ പ്രകടിപ്പിച്ച ഹയാത്ത് ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള കുവൈത്ത് സർക്കാരിന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. അഥേസമയം, കുവൈത്തിൽ മുമ്പ് ജോലി ചെയ്യാത്തതും ആദ്യമായി കുവൈത്തിലേക്ക് അയക്കപ്പെടുന്നതുമായ ഗാർഹിക തൊഴിലാളികൾക്ക് മാത്രമേ മൈഗ്രന്റ് വർക്കേഴ്‌സ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം ബാധകമാകുകയുള്ളുവെന്ന് കാബ്രേര വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News