കുവൈത്ത് ലിബറേഷൻ ടവർ റെസ്റ്റോറന്റിന്റെ പ്രവർത്തനത്തിനായി പൊതു ബിഡ്

  • 11/02/2023


കുവൈത്ത് സിറ്റി: കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സിലെ ലിബറേഷൻ ടവർ റെസ്റ്റോറന്റിന്റെ പ്രവർത്തനത്തിനായി പൊതു ബിഡ് ഇഷ്യൂ ചെയ്യുന്ന പ്രക്രിയയിലാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സിൽ 150 മീറ്റർ ഉയരത്തിലാണ്  ലിബറേഷൻ ടവർ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. പത്ത് വർഷത്തെ കരാർ അവസാനിപ്പിച്ചിട്ടുണ്ടെന്നും സൈറ്റും അതിന്റെ സൗകര്യങ്ങളും പരിശോധിക്കുന്നതിനായി ഒരു ക്യാമ്പയിൻ ടൂർ നടത്തുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇതിന് ശേഷമായിരിക്കും ഔദ്യോ​ഗിക ബിഡ് സംബന്ധിച്ചുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News