കുവൈത്തിൽ പുതിയ ഗ്രീൻ ഐലൻഡ് സീസണ് തു‌‌ടക്കം കുറിച്ചു; സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത് നിരവധി വിസ്മയകാഴ്ചകൾ

  • 12/02/2023

കുവൈത്ത് സിറ്റി: പുതിയ ഗ്രീൻ ഐലൻഡ് സീസണ് തു‌‌ടക്കം കുറിച്ച് , ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി. രാജ്യത്ത് വിനോദ, ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഗ്രീൻ ഐലൻഡ് സീസണും വരുന്നത്. കാർണിവൽ ഗെയിമുകൾ, ഷോപ്പിംഗ്, റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ എന്നിവ ഗ്രീൻ ഐലൻഡിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ദ്വീപിലെമ്പാടുമുള്ള ഭക്ഷണം ആസ്വദിക്കാനുള്ള റെസ്റ്റോറന്റുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. 

ഞായർ മുതൽ ബുധൻ വരെ ഉച്ചകഴിഞ്ഞ് 3:00 മുതൽ 11:00 വരെയും വാരാന്ത്യങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10:00 മുതൽ രാത്രി 11:00 വരെയുമാണ് സന്ദർശകർക്ക് പ്രവേശനം ഉണ്ടാവുക. ഗ്രീൻ ഐലൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ( https://www.greenisland.com.kw/ ) വഴി ടിക്കറ്റുകൾ എടുക്കാവുന്നതാണ്. നാല് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അഞ്ച് വയസും അതിനും മുകളിലും പ്രായമുള്ളവർക്ക് രണ്ട് ദിനാറാണ് ടിക്കറ്റ് നിരക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News