കൊൽക്കത്തയിൽ നിന്ന് കണാതായ കുവൈത്തി യുവതിയെ ബം​ഗ്ലാദേശിൽ കണ്ടെത്തി

  • 12/02/2023

കുവൈത്ത് സിറ്റി: ഇന്ത്യയിൽ വച്ച് കാണാതായ കുവൈത്തി യുവതി ബംഗ്ലാദേശിലേക്ക് പോയത് ഒരു അജ്ഞാതനൊപ്പമാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് ഇന്ത്യൻ അതോറിറ്റികൾ. ജനുവരി 27ന്  കൊൽക്കത്തയിൽ നിന്നാണ് കുവൈത്തി യുവതിയെ കാണാതായത്. യുവതി അജ്ഞാതനായ ഒരു യുവാവിനൊപ്പം ഇന്ത്യൻ പ്രദേശം വിട്ട് ബംഗ്ലാദേശിലേക്ക് പോയത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത്. 10 ദിവസത്തിലധികം നീണ്ടുനിന്ന മാരത്തൺ അന്വേഷണത്തിന് ശേഷം കുവൈത്തി യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.

31കാരിയായ യുവതി ജനുവരി 20നാണ് ഇളയ സഹോദരനൊപ്പം ചർമ്മ ചികിത്സയ്ക്കായി കൊൽക്കത്തയിൽ എത്തിയത്. ജനുവരി 27ന് മൃ​ഗശാലയിൽ നിന്ന് സഹോദരിയെ കാണാതായെന്ന് പറഞ്ഞ് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് യുവതി ബം​ഗ്ലാദേശി അതിർത്തി കടന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച യുവതിയെ കണ്ടെത്തുമ്പോൾ അജ്ഞാതൻ ഉണ്ടായിരുന്നില്ല. കുവൈത്തി അതോറിറ്റികൾക്ക് യുവതിയെ കൈമാറുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News