ഫിലിപ്പിയൻസിലെ സ്ത്രീ തൊഴിലാളികൾക്ക് 47,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് കണക്കുകൾ

  • 12/02/2023

കുവൈത്ത് സിറ്റി: ഈ വർഷം ഫിലിപ്പിയൻസിലെ സ്ത്രീ തൊഴിലാളികൾക്ക് 47,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് കണക്കുകൾ. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിലിപ്പിയൻസിൽ നിന്നുള്ള വ്യാപാര പ്രതിനിധി സംഘം കുവൈത്ത് സന്ദർശിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഫിലിപ്പിനോ അധികൃതർ ഇത്തരമൊരു കണക്ക് പുറത്ത് വിട്ടത്. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് താത്കാലികമായി നിർത്തിവച്ച ഫിലിപ്പിയൻസ് നടപടിയാണ് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നത്. 

കഴിഞ്ഞ വർഷം കുവൈത്തിലേക്ക് 47,000 പുതിയ ഗാർഹിക തൊഴിലാളികളാണ് ഫിലിപ്പിയൻസിൽ നിന്ന് എത്തിയത്. ഈ വർഷം തൊഴിലാളികളെ അയക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ബാധിക്കുമെന്ന് കുടിയേറ്റ തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാൻസ് കാക്ഡാക്ക് പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷം ഫിലിപ്പിനോ പൗരന്മാർ ഇരയായ 24,000 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് മൈ​ഗ്രെന്റ് ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. 2016ൽ ഇത് 6,500 മാത്രമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News