കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ജാ​ഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

  • 12/02/2023

കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് അടുത്തിടെ നടന്ന തട്ടിപ്പുകളെ കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. പരിചിതമല്ലാത്ത കോളുകൾ വരുമ്പോൾ ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. സംശയാസ്പദമായ കോളുകൾ ലഭിക്കുമ്പോൾ ഉടൻ അധികൃതരെ വിവരം അറിയിക്കണം. തട്ടിപ്പുകാർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികൾ കോളുകൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വൃത്തങ്ങൾ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News