വ്യാജ സർട്ടിഫിക്കറ്റ്: കുവൈത്ത് എയർവേയ്‌സ് മുൻ ഡയറക്ടർക്ക് തടവും പിഴയും

  • 12/02/2023

കുവൈത്ത് സിറ്റി: ഉദ്യോഗക്കയറ്റത്തിനായി വ്യാജ സർവ്വകലാശാലാ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് കുവൈത്ത് എയർവേയ്‌സ് കോർപ്പറേഷന്റെ (കെഎസി) മുൻ ഡയറക്‌ടറെ ഏഴ് വർഷം തടവിന് ശിക്ഷിച്ച് കാസേഷൻ കോടതി. കൂടാതെ 320,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്.  മുൻ ഡയറക്ടർക്കെതിരെ കെഎസി ഡയറക്ടർ ബോർഡ് കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഉപയോഗിച്ചത് വ്യാജമായി രേഖയാണെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ കണ്ടെത്തുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News